ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറെ പിൻവലിച്ച് ഇന്ത്യയുടെ നിർണായക നീക്കം. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറെ പിൻവലിച്ചിരിക്കുന്നത്. ......
കെ സുധാകരനെ കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റുന്ന കാര്യത്തിൽ അന്തിമ ധാരണയായെന്ന് സൂചന. കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വം കെ സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ......
തലശേരിയിൽ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പിടിയിലായവരിൽ രണ്ടുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......

കൊച്ചി - വികസനം എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം മറ്റ് രാഷ്ട്രീയ പാർട്ടികളുടേതുപോലെ തിരഞ്ഞെടുപ്പു സമയത്ത് നൽകുന്ന വാഗ്ദാനം അല്ലെന്നും പ്രാവർത്തികമാക്കാനുള്ള ലക്ഷ്യവും ദൗത്യവുമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
വികസിത കേരളം എറണാകുളം സിറ്റി ജില്ലാ കൺവെൻഷൻ പൂണിത്തുറ ശ്രീ പൂർണ്ണ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004 മുതൽ 2014 വരെ കോൺഗ്രസ്സ് നയിച്ച ഭരണം രാജ്യത്തെ ഏറ്റവും ദുർബലമായ സമ്പദ്വ്യവസ്ഥ നിലനിൽക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നാക്കി മാറ്റി.വിലക്കയറ്റം, തൊഴിലിലായ്മ , അഴിമതി എന്നിവ സർവ്വ കാല റിക്കാർഡിലെത്തി. ഇതായിരുന്നു കോൺഗ്രസ്സിന്റെ വികസനം അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 മുതൽ കഴിഞ്ഞ 11 വർഷമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി- എൻ.ഡി.എ, സഖ്യം രാജ്യം ഭരിക്കുന്നു.രാജ്യം ലോകത്തിലെ സാമ്പത്തികമായി ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി മാറുന്നു.ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ രാജ്യത്ത് കോടി കണക്കിന് രൂപയുടെ നീക്ഷേപം നടത്തുന്നു.ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുന്നു.എല്ലാവർക്കും വേണ്ടി എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുകയാണ് ബി ജെ പി സർക്കാർ ചെയ്തത് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ കഴിഞ്ഞ 9 വർഷമായി പിണറായി സർക്കാർ ഭരിക്കുന്നു.കടമെടുക്കാതെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ കഴിയാത്ത ദുരവസ്ഥയിലായി സംസ്ഥാനം.മുൻ നിര ആരോഗ്യ പ്രവർത്തകരായ ആശാ വർക്കർമാർക്ക് 100 രൂപയെങ്കിലും കൂട്ടി നൽകാനോസമയത്ത് സാമുഹ്യ ക്ഷേമ പെൻഷൻ നൽകാനോ അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു പൈസ പോലും ചിലവഴിക്കാൻ കഴിയാത്ത ദുർബലമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതാണ് സി പി എമ്മിന്റെ വികസനമെന്നും അദ്ദേഹം സൂചിപ്പിച്ചു
ബിജെപിയുടെ വികസനം ജനങ്ങളുടെ . ......
കൊച്ചി: രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര് എം.പി.......
നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് സുപ്രീംകോടതി. വൈദികരോ കന്യാസ്ത്രീകളോ ആരായാലും ശമ്പളം വാങ്ങുന്ന ഏതൊരു വ്യക്തിയും നികുതി നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......
ദോഹ: കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ "നമ്മടെ പാലക്കാട്" ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഹെൽത്ത് വിംങിന്റെ നേതൃത്വത്തിൽ , കെഎംസിസി സ്റ്റേറ്റ് ഹെൽത്ത് വിങ്ങിന്റെ സഹകരണത്തോടെ ആരംഭിച്ച ദീർഘകാല ആരോഗ്യ സംരക്ഷണ പദ്ധതിയായ BEATS ന്റെ ആദ്യ ഘട്ടം വിജയകരമായി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വേണ്ടി നടത്തിയ പ്രാഥമിക മെഡിക്കൽ പരിശോധന ക്യാമ്പും, ഹമദ് മെഡിക്കൽ കോർപറേഷന്റെ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക കിഡ്നി രോഗ വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ച കിഡ്നി അവബോധ ക്ലാസും 2025 മേയ് 2 വെള്ളിയാഴ്ച രാവിലെ 6 മുതൽ 11 വരെ തുമാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ചു. ......
ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി, 2025 ജൂൺ 19, 20, 21 തിയതികളിലായി മാമുറയിലെ ക്രേംബ്രിഡ്ജ് സ്കൂളിൽ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് "സ്മാഷ് ആൻ്റ് റാലി '2025" ൻ്റെ പോസ്റ്റർ പ്രകാശനം ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് നിർവഹിച്ചു. ചടങ്ങിൽ ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അനിൽ അടൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, വൈസ് പ്രസിഡന്റ് വി എസ് അബ്ദുൽ റഹ്മാൻ, ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാനും ജില്ലാ കമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ കെ വി ബോബൻ തുടങ്ങിയവർ സംസാരിച്ചു. ......
ദോഹ: സിബിഎസ്ഇ ഖത്തർ ക്ലസ്റ്റർ അത്ലറ്റിക് മീറ്റ് 2025ന് തുടക്കമായി.
അണ്ടർ-14, അണ്ടർ-17, അണ്ടർ-19 എന്നീ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കായി സിബിഎസ്ഇയുമായി അഫിലിയേറ്റഡ് ആയ ഏകദേശം 18 സ്കൂളുകളിൽ നിന്നുള്ളവർ പങ്കെടുക്കുന്നു.
എംഇഎസ് ഇന്ത്യൻ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗമാണ് കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.എംഇഎസ് ഗവേണിംഗ് ബോർഡ് സ്പോർട്സ് ആൻഡ് ഗെയിംസ് ഡയറക്ടർ ബദറുദ്ദീൻ ഗുലാം മൊഹിയുദ്ദീൻ, ട്രഷറർ എ ടി ഉസ്മാൻ, എംഇഎസ് പ്രിൻസിപ്പൽമാരായ ഡോ. ഹമീദ കാദർ, പ്രമീള കണ്ണൻഎന്നിവർഉത്ഘാടനചടങ്ങിൽ സാന്നിധ്യം വഹിച്ചു.ഗേൾസ് വിഭാഗം സ്പോർട്സ് ക്യാപ്റ്റൻ നിവേദ്യ സുധീർസ്വാഗത വും മെസിസ് സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ജാസിം
നന്ദിയും പറഞ്ഞു.
മുഹമ്മദ് ഉമൈർ പ്രാർത്ഥനനടത്തി.
അത്ലറ്റിക് ക്യാപ്റ്റൻ മുഹമ്മദ് അനസ് സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ......
The Supreme Court’s judgment in Raju Umakant v. State of Madhya Pradesh, 2025 (SC) 305, is a decisive reaffirmation of the collective culpability doctrine under Section 376(2)(g) of the Indian Penal Code (IPC), 1860.......